knm

കുറിച്ചി : കേന്ദ്ര ഹോമിയോ ഗവേഷണ കേന്ദ്രത്തിന്റെയും കുറിച്ചി ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടെ കെ. എൻ.എം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രതിരോധമരുന്ന് വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി. എസ്.സലിം വിതരണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ സുജാത ബിജു, ലൈബ്രറി സെക്രട്ടറി എൻ.ഡി. ബാലകൃഷ്ണൻ, സിന്ധു പ്രദീപ്, ആദിത്യാ പ്രദീപ് എന്നിവർ നേതൃത്വം നൽകി.