കോട്ടയം: കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പൊലീസ് ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിയോഗിക്കപ്പെട്ട കോസ്റ്റൽ സെക്യൂരിറ്റി വിഭാഗം എ.ഡി.ജി.പി കെ.പത്മകുമാർ സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നടന്ന യോഗത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറും ജില്ലാ പൊലീസ് മേധാവി ജി. ജയദേവും പങ്കെടുത്തു. കോവിഡ് ഹോട്ട് സ്‌പോട്ടുകളിൽ എ.ഡി.ജി.പി സന്ദർശനം നടത്തി. കോട്ടയം ജില്ലയിൽ സ്‌പെഷ്യൽ ഓഫീസറായി നിയമിതനായ കെ എ പി അഞ്ചാം ബറ്റാലിയൻ കമാണ്ടന്റ് ആർ. വിശ്വനാഥ് ഇന്നലെ ചുമതലയേറ്റു.