മണർകാട് : മണർകാട് പഞ്ചായത്തിലെ സന്നദ്ധസേന പ്രവർത്തക പട്ടികയിൽ 21 പേരിൽ 20 പേരും സി.പി.എം, ഡിവൈ.എഫ്‌.ഐ പ്രവർത്തകരാണെന്നും സർക്കാർ പദ്ധതി സി.പി.എം പരിപാടിയാക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ എൻ.ആർ.അറിയിച്ചു.