വില്ലൂന്നി: പെരുമാലിൽ പരേതനായ റിട്ട. പ്രൊഫ. ജോൺ ലൂക്കോസിന്റെ (കെ.ഇ. കോളേജ്, മാന്നാനം) ഭാര്യയും വില്ലൂന്നി സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപികയുമായ വിക്ടോറിയാമ്മ ലൂക്കോസ് (83) നിര്യാതയായി. കൈനകരി മമ്പലം കുടുംബാംഗമാണ്. മക്കൾ: മിന്നി ലൂക്ക് (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ആന്റണീസ് ഹൈസ്കൂൾ, ആലപ്പുഴ), ടെസ്സി ലൂക്ക് (സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ, മാന്നാനം), ഹാൻസ് ലൂക്ക് (കുവൈറ്റ്), നൈനി ലൂക്ക്, ജോർജ് ലൂക്ക് (യു.കെ.). മരുമക്കൾ: ജോസ് സിറിയക്ക് (ചേർത്തല), ലൂക്ക് അലക്സ് (പൈക), ബീന (കുവൈറ്റ്), ജോബി (പുലിക്കുട്ടിശേരി), ജാസ്മിൻ ജോർജ് (യു.കെ.). സംസ്കാരം ഇന്ന് 9ന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.