മണർകാട്: എം.ആർ.എഫ്. റിട്ട. ഉദ്യോഗസ്ഥൻ പാടത്തുമാപ്പിള കുടുംബാംഗമായ വണ്ടാനത്ത് വി.എം. മാത്യു (കുഞ്ഞൂഞ്ഞ്-72) നിര്യാതനായി. മണർകാട് പള്ളി മാനേജിംഗ് കമ്മിറ്റി അംഗം, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ബോർഡ് അംഗം, വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കളത്തിപ്പടി ഇറക്കത്തിൽ മേഴ്‌സി മാത്യു മക്കൾ: റോണി മാത്യു (ഓസ്‌ട്രേലിയ), രഞ്ജു മാത്യു (ബഹ്‌റൈൻ). മരുമക്കൾ: ലിത (ഓസ്‌ട്രേലിയ), ലിറ്റി (ബഹ്‌റൈൻ). സംസ്‌കാരം ഇന്ന് 11ന് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.