കോട്ടയം: കോവിഡ്-19 ബാധയെ തുടർന്ന് അതിജാഗ്രത നിലനില്ക്കുന്ന കോട്ടയത്ത് എഡിജിപി കെ.പത്മകുമാർ ഹോട്ട്സ്പോട്ടുകളിൽ പരിശോധന നടത്തി. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കോട്ടയം ടൗണിൽ ആരംഭിച്ച പരിശോധന ഉച്ചകഴിഞ്ഞ് ചങ്ങനാശേരിയിലേക്ക് നീളും. അന്യസംസ്ഥാന തൊഴിലാളികൾ ഏറെതാമസിക്കുന്ന പായിപ്പാടും എ.ഡി.ജി.പി എത്തുമെന്നാണ് അറിയുന്നത്. കൂടാതെ മാർക്കറ്റിലും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി ശ്രീകുമാർ എന്നിവരും പത്മകുമാറിനൊപ്പമുണ്ട്.