agri-chalenge

ചങ്ങനാശേരി: ലോക്ക്ഡൗൺ കാലം രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതോടൊപ്പം വീട്ടിലായിരിക്കുന്ന സമയത്ത് കൃഷിയിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഡപ്യൂട്ടി ചെയർമാൻ സി.എഫ്.തോമസ് എം.എൽ.എ പറഞ്ഞു. പാർട്ടിയുടെ ലോക്ക്ഡൗൺ അഗ്രി ചലഞ്ച് പരിപാടിയുടെ ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം മുൻ മുനിസിപ്പൽ ചെയർപേഴ്സൺ സുമാ ഷൈന് തെങ്ങുംതൈ നല്കിക്കൊണ്ട് സി.എഫ്. തോമസ് എം.എൽ.എ നൽകി നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം സാജൻ ഫ്രാൻസീസ്, സംസ്ഥാന കമ്മറ്റി അംഗം ജോർജുകുട്ടി മാപ്പിളശ്ശേരി, മുനിസിപ്പൽ കൗൺസിലർ ഡാനി തോമസ് എന്നിവർ സംബന്ധിച്ചു.