ചങ്ങനാശേരി: ലോക്ക് ഡൗൺ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാങ്കിന്റെ അംഗങ്ങളേയും ഇടപാടുകാരെയും സഹായിക്കാൻ ചങ്ങനാശേരി സഹകരണ അർബൻ ബാങ്ക് പലിശ രഹിത സ്വർണ്ണ പണയ വായ്പ നല്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഏ.വി റസൽ അറിയിച്ചു. ഒരു വ്യക്തിക്ക് ഇരുപതിനായിരം രൂപാ വരെ പലിശ ഇല്ലാതെ സ്വർണ്ണ പണയ വായ്പ നൽകും. വായ്പയുടെ കാലാവധി മൂന്ന് മാസമായിരിക്കും. ബാങ്കിന്റെ എല്ലാ ശാഖകളിൽ നിന്നും വായ്പ ലഭിക്കും. മെയ് 31 വരെ വിതരണം ചെയ്യുന്ന വായ്പകൾക്കായിരിക്കും ആനുകൂല്യം ലഭിക്കുക.