പാലാ: കളരിയാമ്മാക്കൽ കടവിലേത് ഉൾപ്പെടെ മീനച്ചിലാറ്റിൽ നിലവിലുള്ള നിരവധി ചെക്ക്ഡാമുകൾ ക്യത്യസമയത്ത് അടക്കുന്നതിനും തുറക്കുന്നതിനുമുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് എം) ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. പാലാ മുനിസിപ്പാലിറ്റിയിലെയും ഭരണങ്ങാനം, മീനച്ചിൽ പഞ്ചായത്തുകളിലെ നിരവധി കുടിവെള്ള പദ്ധതികൾക്കു വേണ്ട വെള്ളം സുഗമമായി ലഭിക്കുന്നത് കളരിയാമ്മാക്കൽ ചെക്ക്ഡാമിൽ നിന്നാണ്. കാലവർഷമാരംഭിക്കുമ്പോൾ തന്നെ ചെക്ക്ഡാമുകൾ തുറക്കുകയും തുലാവർഷം ആരംഭിക്കുമ്പോൾ തന്നെ ചെക്ക്ഡാമുകൾ അടക്കുകയും വേണം.
ചെക്ക്ഡാമുകളുടെ മേൽനോട്ടത്തിനായി എം.പി, എം.എൽ.എ, തദേശ സ്വയംഭരണ വകപ്പ് അധികാരികൾ, റവന്യൂ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, കുടിവെള്ള പദ്ധതി ഭാരവാഹികളുടെയും നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിക്കണമെന്നും രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു.