പാലാ:ജന്മനാ കർഷകനും നല്ല ഭരണാധികാരിയും കാർഷിക താല്പര്യങ്ങൾ സംരക്ഷിക്കുന്ന ജനനേതാവുമാണ് പി.ജെ. ജോസഫെന്ന് എം.ജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറും ഗാന്ധിയനുമായ ഡോ.സിറിയക്ക് തോമസ് അഭിപ്രായപ്പെട്ടു. ഗാന്ധി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എയുടെ ആഹ്വാന പ്രകാരം ലോക്ക് ഡൗൺ അഗ്രി ചലഞ്ചിന്റെ ഭാഗമായി വീട്ടുമുറ്റത്ത് മാവിൻതൈ നട്ടതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടത് ഭാവിതലമുറയ്ക്കുള്ള കരുതലാണെന്നും, കാർഷകസമൃദ്ധിക്ക് വേണ്ടി എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, പാലാ ടൗൺ മണ്ഡലം പ്രസിഡന്റ് ഔസേപ്പച്ചൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.