കോട്ടയം: എസ്.എൻ.ഡി.പിയോഗം നട്ടാശേരി 3000 നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഓരോ കുടുംബാംഗങ്ങൾക്കും ദുരിതാശ്വാസത്തിൻ്റെ ഭാഗമായി ധനസഹായം വിതരണം ചെയ്‌തു. ശാഖാ പ്രസിഡൻ്റ് ബിജുവാസ് വി.വി യോഗം ഉദ്ഘാടനം ചെയ്‌തു. ശാഖാ സെക്രട്ടറി പി.എൻ വിജയൻ, കമ്മിറ്റി അംഗം ശ്രീജിത്ത് ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.