cebra-line

അടിമാലി: സീബ്രാലൈനില്ലാത്തതിനാൽ അടിക്കടി അപകടങ്ങൾ നടക്കുന്ന താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുൻപിൽ യുവാക്കൾ. സീബ്രാലൈൻ വരച്ചു.അടിമാലി കുമളി ദേശീയപാതയോരത്താണ് അത്യാഹിത വിഭാഗം . ലൈബ്രറി റോഡിൽ നിന്നും ഈ ദേശീയ പാതയിലേക്ക് കയറുന്നതും ഇവിടെ തന്നെയാണ്. അതിനാൽ ഇവിടെ എപ്പോഴും വാഹനങ്ങളുടെ തിരക്കുമാണ്.ഇവിടെ സീബ്രാലൈൻ വേണമെന്ന് നിരവധി തവണ അധികാരികളെ അറിയിച്ചതാണ്. എന്നാൽ നടപടി ഉണ്ടായില്ല.ഇതോടെയാണ് ടൗണിലെ ഒരു കൂട്ടം യുവാക്കൾപരിഹാരം കണ്ടത്.ജസ്റ്റിൻ കുളങ്ങര, കെ.കൃഷ്ണമൂർത്തി ,മാക്‌സിൻ ആന്റണി, ഏലിയാസ് കുന്നപ്പിള്ളി, അഭിലാഷ് .കെ.ബെന്നി എന്നിവർ നേതൃത്വം നൽകി.