കറുകച്ചാൽ: കൊച്ചുപറമ്പ് നടക്കേപടിയിൽ പുതുക്കുളംമലയിൽ പറമ്പിൽ സുരേന്ദ്രന്റെ വീട്ടിൽ നിന്ന് 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ലോക് ഡൗൺ തുടങ്ങിയശേഷം ഇയാൾ ചാരായം നിർമ്മിച്ച് ലിറ്ററിന് 2000 രൂപ നിരക്കിൽ വിൽപ്പന നടത്തി വരികയായിരുന്നു. സെക്യൂരിറ്റി ജോലിക്കാരനാണ്. വൈകുന്നേരങ്ങളിൽ ചാരായം വാങ്ങാൻ എത്തുന്നവരുടെ വലിയ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ എക്‌സൈസിൽ അറിയിക്കുകയായിരുന്നു.