വൈക്കം: സ്വന്തം വീട്ടിലെ അടുക്കളയിൽ വച്ചു പ്രഷർകുക്കറിൽ ചാരായം വാറ്റിയതിന് ഉദയനാപുരം ഇരുമ്പൂഴിക്കര കോതാരത്തു വീട്ടിൽ ദാസനെ (55) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അടുക്കളയിൽ നിന്നും ഒരു ലിറ്റർ വാറ്റു ചാരായവും, 15 ലിറ്റർ കോടയും, ട്യൂബ് ഘടിപ്പിച്ച പ്രഷർ കുക്കർ, ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടർ എന്നിവയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വൈക്കം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എം മജുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.കെ അനിൽകുമാർ, കെ.വി ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.രതീഷ്‌കുമാർ, എസ്.ശ്യാംകുമാർ, എൻ.എസ് സനൽ എന്നിവർ പങ്കെടുത്തു.