കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കാസർകോട് മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതരെ ചികിത്സിക്കാനായി പോയ 25 അംഗം സംഘം ഇന്ന് തിരിച്ചെത്തും. 22 രോഗികളെയാണ് സംഘം ചികിത്സിച്ച് ഭേദമാക്കിയത്. സംഘം അവിടെ എത്തുമ്പോൾ 10 രോഗികൾ ചികിത്സയിലുണ്ടായിരുന്നു. പിന്നീട് 18 രോഗികളായി. ഇപ്പോൾ 5 രോഗികളുണ്ട്. 6 സ്‌പെഷ്യാലിറ്റി യൂണിറ്റിലെ 10 ഡോക്ടർമാർ, 10 നഴ്‌സുമാർ, 5 നഴ്‌സിംഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 25 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവർ 14 ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ക്വാറന്റീനിലാവും. പിന്നീട് ജോലിയിൽ പ്രവേശിക്കും.