ചങ്ങനാശേരി: ശ്രീവിദ്യാധിരാജ എൻ.എസ്.എസ് കരയോഗം മുഴുവൻ കുടുംബാംഗങ്ങൾക്കും കൊവിഡ് പ്രതിരോധ മരുന്ന് വിതരണം നടത്തി. ഡോ.ബിജു മരുന്ന് വിതരണം നിർവഹിച്ചു. നഗരസഭ 35,36 വാർഡുകളിലെ മുഴുവൻ വീടുകൾക്കും ആതുരാശ്രമം എൻ.എസ്.എസ് ഹോമിയോ കോളേജ് കൊവിഡ് പ്രതിരോധമരുന്ന് നൽകി. കൗൺസിലർ ടി.പി അജികുമാർ, മറ്റപ്പള്ളി ശിവശങ്കരപിള്ള എന്നിവർ നേതൃത്വം നൽകി.