കറുകച്ചാൽ: കങ്ങഴ പത്തനാട് പടിഞ്ഞാറേ മന മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് ഭദ്രവിളക്കമ്മയുടെ ഉത്സവത്തിന് ഇന്ന് തുടക്കമാവും. ഭക്തജനങ്ങൾക്ക് പ്രവേശനമില്ലാതെ ചടങ്ങുകൾ മാത്രമായാണ് ഇത്തവണത്തെ ഉത്സവം. വൈകിട്ട് 5ന് ബിംബ ശുദ്ധികലശപൂജ, ദീപാരാധന എന്നിവയോടെ ചടങ്ങുകൾക്ക് തുടക്കമാവും. പ്രധാന ഉത്സവദിനമായ 2ന് പുലർച്ചെ 5ന് പരദേവതാപൂജ, മഹാഗണപതിഹോമം എന്നിവ നടക്കും, 10ന് പൂമൂടൽ, വൈകുന്നേരം 5ന് പള്ളിവാൾ എഴുന്നള്ളത്ത്, പടിഞ്ഞാറേ മനയിൽ നിന്നും കർമ്മസ്ഥാനത്തേക്ക്. 6.30ന് ആറാട്ട്, മാന്ത്രികവിളക്ക് ദർശനം തുടർന്ന് പടിഞ്ഞാറേമന കുടുംബാംഗങ്ങൾ ഭദ്രവിളക്കമ്മയ്ക്ക് താംബൂല സമർപ്പണം നടത്തി മാന്ത്രിക കുങ്കുമം ഏറ്റുവാങ്ങും.ചടങ്ങുകൾക്ക് കർമ്മസ്ഥാനം മഠാധിപതി മധു ദേവാനന്ദ തിരുമേനികൾ കാർമ്മികത്വം വഹിക്കും.