കറുകച്ചാൽ: കറുകച്ചാൽ ഗ്രാമപഞ്ചായത്തിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളും കെട്ടിടങ്ങളും അവയുടെ പരിസരവും ഇന്ന് കുടുംബാഗങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കി സമ്പൂർണ പകർച്ചവ്യാധി രഹിത പഞ്ചായത്ത് എന്ന മഹാ ഉദ്യമത്തിലേയ്ക്ക് പങ്കാളികളാകണം എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.