krishi

നെടുംകുന്നത്ത് സംയോജിത കൃഷി

നെടുംകുന്നം: ഹരിതഭംഗി വിളിച്ചോതി രണ്ടര ഏക്കർ. കപ്പ, ചേന, ചേമ്പ്,​കാച്ചിൽ, ഇഞ്ചി, മഞ്ഞൾ മുതൽ തണ്ണിമത്തൻ വരെ പച്ചപ്പ് വിരിച്ചിരിക്കുന്നു. ഒപ്പം കൃഷിയിടത്തിന് അലങ്കാരമായി കോഴികളും പടുതാക്കുളത്തിൽ നീന്തിത്തുടിക്കുന്ന മത്സ്യങ്ങളും. കാർഷിക മേഖലയിൽ നെടുംകുന്നത്തിന് പുത്തനുണർവായി മാറുകയാണ് സംയോജിത കൃഷി. നെടുംകുന്നം പഞ്ചായത്തംഗം ജോ ജോസഫാണ് നേതൃത്വം നൽകുന്നത്. വിഷരഹിത പച്ചക്കറി എന്ന ആശയമാണ് സംയോജിത കൃഷിക്ക് അടിത്തറയായത്.

പി.ഇ അലക്‌സാണ്ടർ മലേപ്പറമ്പിൽ, ജൈവ കൃഷി പ്രചാരകൻ ഇ.കെ ഇയ്യോ, വി കെ ഷാബു, സുരേഷ് ബാബു, തുടങ്ങിയ ഹരിത സംഘമാണ് കൃഷിയ്ക്ക് ചുക്കാൻപിടിക്കുന്നത്. മലേപ്പറമ്പിൽ അലക്‌സാണ്ടറുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥലം. കിഴങ്ങുവർഗങ്ങളുടെ പ്രാധാന്യാവും കൃഷിയിലൂടെ മുന്നോട്ടുവെയ്ക്കുന്നു. നെടുംകുന്നം കൃഷി ഓഫീസ് അസി. സോണി ദാസിന്റെ സാങ്കേതിക നിർദേശം അനുസരിച്ചാണ് കൃഷി മുന്നോട്ടുപോകുന്നത്.