തലയോലപ്പറമ്പ് : കൊവിഡിന്റെ ഭാഗമായി ഓഹരി ഉടമകൾക്ക് ആശ്വാസവുമായി തലയോലപ്പറമ്പ് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക്. ബാങ്കിൽ നിന്നം മേയ് 31 വരെ മൂന്ന് മാസ കാലവധിക്ക് 15,000 രൂപ വരെ പലിശ രഹിത സ്വർണ പണയവായ്പ നല്‍കും. കൂടാതെ മറ്റു വായ്പകൾക്കും പിഴപ്പലിശയിലും ഇളവ് നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് പി.വി കുര്യൻ പ്ലാക്കോട്ടയിൽ അറിയിച്ചു.