അടിമാലി.മൈസൂറിൽ നിന്ന് യാത്രാ പാസ്സ് ഇല്ലാതെ എത്തിയ നാഷണൽ പെർമിറ്റ് ലോറിയും ജീവനക്കാരെയും അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു .താമരശ്ശേരി സ്വദേശികളായ ചോലക്കര ആസിഫ്(35) ചോലുമ്മേൽ അബ്ദുൾ നാസ്സർ (45) എന്നിവരെ കോറന്റൈനിൽ പാർപ്പിച്ചു. ട്രൈബൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നും ആദിവാസി മേഖലയിലേക്കുള്ള കടല, പയർ തുടങ്ങിയവയുമായി മൈസൂറിൽനിന്നും ലോറി അടിമാലിയിൽ എത്തി ലോഡ് ഇറക്കുമ്പോഴാണ് ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും എത്തി വാഹനം പരിശോധിച്ചത്. പരിശോധനയിൽ മൈസൂറിൽനിന്ന് കോഴിക്കോട് വരെയാണ് പെർമിറ്റ് ഉണ്ടായിരുന്നത്. എന്നാൽ കോഴിക്കോടു നിന്ന് പെർമിറ്റ് ഇല്ലാതെ അടിമാലി വരെ എത്തിയത്.അതിനാൽ രണ്ട് പേരെയും കോറന്റൈനിൽ ആക്കുകയും ലോറി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.