തലയോലപ്പറമ്പ് : കോഴിക്കൂട് പണിയുന്നതിനായി സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വീട്ടമ്മ. ബ്രഹ്മമംഗലം വാലേച്ചിറയിൽ ലീലാമ്മ തങ്കച്ചനാണ് തന്റെ വീട്ടിലെ തകർന്ന കോഴിക്കൂട് പുതുക്കി പണിയുന്നതിനായി മാറ്റിവച്ച 4300 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകൻ തുക ഏറ്റുവാങ്ങി.എ. പി ജയൻ, ടി.സി ഷൺമുഖൻ, സീനാ ബിജു, അഡ്വ.കെ.വി.പ്രകാശൻ എന്നിവർ പങ്കെടുത്തു.