വൈക്കം: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ 128 വർക്ക്ഷോപ്പുകളിലെ ജീവനക്കാർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ആർ.അഭിലാഷ്, ട്രഷറർ കെ.ഡി.അനീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സജീവ് ഫ്രാന്‍സിസ്, കൺവീനർ എം. മനോജ് എന്നിവർ പങ്കെടുത്തു.