തലയോലപ്പറമ്പ് : വെള്ളൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോട്ട് സ്‌പോട്ടായി മാറിയതിനാൽ കന്റോൺമെന്റ് ഏരിയയിൽ താമസിക്കുന്നവർക്കും കന്റോണ്‍മെന്റ് ഏരിയക്ക് പുറത്ത് നിരീക്ഷണത്തിൽ കഴിയുന്നവർക്കും അവശ്യസാധനങ്ങൾക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെട്ടാൽ വോളണ്ടിയർമാരുടെ സേവനം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി മിനി ചന്ദ്ര അറിയിച്ചു. കന്റോണ്‍മെന്റ് ഏരിയയിലുള്ളവർ ബന്ധപ്പെടേണ്ട ഫോൺ നമ്പർ :9495504419/ 9847925099/ 9207357895/8281184487. കന്റോൺമെന്റ് ഏരിയക്ക് പുറത്തുള്ളവ‌ർ ഫോൺ നമ്പർ : 9961487280/ 7356508523/ 9037372976/ 9946397487/ 9745058456. അവശ്യ സാധനങ്ങളുടെ ലിസ്റ്റ് ഉച്ചയ്ക്ക് 12ന് മുൻപായി അറിയിക്കണം. സാധനങ്ങൾ വാങ്ങുന്നതിനാവശ്യമായ പണം മുകളിൽ തന്നിരിക്കുന്ന നമ്പരുകളിൽ ഗൂഗിൾ പേ /പേ റ്റി എം എന്നിവ വഴി കൈമാറാം.