പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി താലൂക്കിലെ 120 സ്വകാര്യബസ് ഗതാഗതവകുപ്പ് അധികൃതര്‍ക്ക് ജി.ഫോം സമര്‍പ്പിച്ചുവെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കാഞ്ഞിരപ്പള്ളി യൂണിറ്റ് സെക്രട്ടറി കെ.എസ്.ജയകൃഷ്ണന്‍ നായര്‍ അറിയിച്ചു. ഒരു വര്‍ഷ കാലാവധി രേഖപ്പെടുത്തിയാണ് ബസ് ഇവ നല്‍കിയത്. ലോക്ഡൗണ്‍ മൂലം ബസ്സുകള്‍ ഓടാതായതോടെയാണ് ജി.ഫോം നല്‍കാന്‍ തീരുമാനിച്ചത്. ഇല്ലെങ്കില്‍ ഇക്കാലയളവില്‍ വന്‍തുക നികുതി അടയ്ക്കാന്‍ ഉടമകള്‍ക്ക് ബാധ്യതയുണ്ടാവും. മൂന്നുമാസം കൂടുമ്പോള്‍ 35000 രൂപ വരെയാണ് നികുതി നല്‍കേണ്ടത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളാണിവയെല്ലാം.