മാർത്താണ്ഡം: ഡോട്ടേഴ്‌സ് ഓഫ് മേരി സന്യാസ സമൂഹത്തിന്റെ മാർത്താണ്ഡം സെന്റ് ജോസഫ് പ്രോവിൻസ് അംഗമായ സിസ്റ്റർ കബ്രീനി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാർത്താണ്ഡം സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ ബിഷപ് വിൻസെന്റ് മാർ പൗലോസിന്റെ കാർമികത്വത്തിൽ. കൂട്ടിക്കൽ തടവനാൽ പരേതരായ പൈലോമറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: റ്റി.പി. ചാക്കോ (അപ്പച്ചൻ) തടവനാൽ, പരേതരായ റ്റി.പി. വർക്കി (കൊച്ചേട്ടൻ), റ്റി.പി. ജോസഫ് (കുഞ്ഞേപ്പ്), അന്നമ്മ കദളിക്കാട്ടിൽ, മറിയക്കുട്ടി വാരണത്ത്.