retirement-

ഇനിയിത്തിരി വിശ്രമം... സ‌ർവീസിലെ അവസാന ദിവസമായ ഇന്നലെ മലപ്പുറം കൂട്ടിലങ്ങാടിയിൽ ഡ്യൂട്ടിയിലാണ് ട്രാഫിക് എസ്.ഐ കെ.വി. കുര്യൻ.വൈകിട്ട് അഞ്ചുമണിയാവുമ്പോൾ വാച്ച് നോക്കി ഡ്യൂട്ടി തീർന്നെന്ന് ഉറപ്പാക്കുകയും തുടർന്ന് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിന് അവസാന സല്യൂട്ട് നൽകി ഡ്യൂട്ടിയിൽ നിന്ന് വിടവാങ്ങുകയും ചെയ്യുന്നു. രാജ്യത്ത് ലോക്ക്ഡൗണും ജില്ലയിൽ നിരോധനാജ്ഞയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഡ്യൂട്ടി സ്ഥലത്ത് വെച്ച് വലിയ ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു യാത്രയയപ്പ്...