തിരുവനന്തപുരം: രോഗികളുടെ ഐസൊലേഷനു 3.2 ലക്ഷം കിടക്കകളുള്ള സൗകര്യമൊരുക്കാൻ ഇന്ത്യൻ റെയിൽവേ 20,000 കോച്ചുകൾ നവീകരിക്കുന്നു.കൊറോണ രോഗികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇതിൽ ഉണ്ടാകും. ഒരു കോച്ചിൽ 16 ഐസോലേഷൻ കിടക്കകളാണ് ഉണ്ടാകുക.തുടക്കത്തിൽ ക്വാറന്റൈൻ, ഐസൊലേഷൻ ആവശ്യങ്ങൾക്കായി 80,000 കിടക്കകളോടെ 5000 കോച്ചുകൾ തയ്യാറാക്കുക. ഇതിന്റെ നിർമ്മാണം തുടങ്ങി. അഞ്ച് മേഖലകളിലായാണ് കോച്ചുകൾ നവീകരിക്കുക.
ശീതീകരിക്കാത്ത സ്ലീപ്പർ കോച്ചുകളുമാണ് ക്വാറന്റൈൻ, ഐസൊലേഷൻ കോച്ചുകളാക്കി മാറ്റുന്നത്.
കോച്ചിന്റെ വശങ്ങളിലെ കിടക്കയ്ക്കു സമീപമായി ഉറപ്പിച്ചു വയ്ക്കാവുന്ന വിധത്തിൽ മെഡിക്കൽ വിഭാഗം രണ്ടുവീതം ഓക്സിജൻ സിലിണ്ടറുകളും സജ്ജീകരിക്കും. എല്ലാ കോച്ചുകളിലെയും നടുഭാഗത്തെ കിടക്ക മാറ്റും.