തിരുവനന്തപുരം: മത്സ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. കൊറോണയുടെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിന്റെ കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കാത്തത് സംസ്ഥാന സർക്കാറിന്റെ കള്ളക്കളിയാണെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ ആരോപിച്ചു. നിലവിൽ അഞ്ചിൽ കൂടുതൽ ആളുകൾ ചേർന്നുള്ള മത്സ്യബന്ധനമാണ് സംസ്ഥാനത്ത് വ്യാപകമായി നടക്കുന്നത്. ചെറിയ ശതമാനം മാത്രമാണ് കുറഞ്ഞ പേരുമായി മത്സ്യബന്ധനത്തിലേർപ്പെടുന്നത്. കൂടുതൽ ആളുകൾ ചേർന്ന് മത്സ്യബന്ധനം നടത്തുന്നത് ഇന്നത്തെ സാഹചര്യത്തിൽ സാമൂഹ്യ അകലം പാലിക്കണമെന്ന പൊതുതത്വത്തിന് വിരുദ്ധമാണ്. ഇത് മനസ്സിലാക്കിയാണ് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാത്തത്. ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കാത്തത് മത്സ്യത്തൊഴിലാളികൾക്ക് ആനുകൂല്യം നൽകേണ്ടിവരും എന്നതുകൊണ്ടാണെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ഇത് മത്സ്യബന്ധനമേഖലയെയും മത്സ്യ ത്തൊഴിലാളികളെയും അവഗണിക്കലാണെന്നും ബി.ജെ.പി ആരോപിച്ചു.