education-

ക്വാറന്റൈൻ ദിനങ്ങളിൽ നിങ്ങളുടെ കുഞ്ഞുങ്ങളുടെ വിലപ്പെട്ട സമയം നഷ്ടമാവുന്നുവെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ? എന്നാൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. വീട്ടിലിരുന്ന് സൗജന്യമായി പഠിക്കാനുള്ള സൗകര്യങ്ങൾ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്. ലോകത്തിലെ പല ഭാഗത്തുള്ള കുട്ടികൾക്ക് വീട്ടിലിരുന്നു ഓൺലൈനായി പഠിക്കാൻ ഒരുപാട് ഉപാധികൾ ലഭ്യമാണ്. ഇന്റർനെറ്റ് വഴി ഇത്തരത്തിലുള്ള പഠനോപാധികൾ കുട്ടികൾക്ക് വളരെ പോസിറ്റീവായി ഉപയോഗപ്പെടുത്താൻ സാധിക്കും. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഒരുപാട് ഓൺലൈൻ കോഴ്‌സുകൾ സാധ്യമാണ്. പുറത്തു പോവാൻ സാധിക്കാത്ത ഈ സാഹചര്യത്തിൽ നമ്മുടെ താല്പര്യം അനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ സാധിക്കും.

ഇത്തരത്തിലുള്ള കോഴ്‌സുകൾ ഉപയോഗപ്പെടുത്താൻ ഫലപ്രദമായ സമയമാണിപ്പോൾ. സ്റ്റാൻഡ്‌ഫോർഡ്, കേംബ്രിഡ്ജ് ഹാർവാർഡ്, പെൻസ്റ്റേറ്റ് ഇതുപോലുള്ള പ്രമുഖ സർവകലാശാലകളുടെ കീഴിൽ ഇത്തരത്തിലുള്ള കോഴ്‌സുകൾ ചെയ്യാൻ സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന കുട്ടികൾ ഇത്തരം കോഴ്സുകൾ ശ്രദ്ധിക്കണമെന്ന് പറയുകയുണ്ടായിരുന്നു.ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയാൻ താഴെ പറയുന്ന വെബ്‌സൈറ്റുകൾ സന്ദർശിക്കുക... പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ ഡോ.ടി.പി.സേതുമാധവൻ തിരഞ്ഞെടുത്തത്.

www.futurelearn.com

www.edx.org

www.coursera.irg

www.udemy.com

www.udacity.com

simpilearn

geneo.in

Khan academy

Alison

Codecademy