ന്യൂഡൽഹി: കൊറോണ രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് വലിയ തോതിൽ സംരക്ഷണ ഉപകരണങ്ങൾ ആവശ്യമാണെന്നിരിക്കെ, 90 ടൺ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യ സെർബിയയിലേക്ക് കയറ്റുമതി ചെയ്തതായി റിപ്പോർട്ട്. കൊറോണ വൈറസ് ബാധിത രാജ്യങ്ങൾക്ക് പിന്തുണ നൽകുന്ന യു.എൻ.ഡി.പിയുടെ (ഐക്യരാഷ്ട്ര വികസന പരിപാടി) സെർബിയൻ വിഭാഗമാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. അതേസമയം, ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം.
90 ടൺ മെഡിക്കൽ ഉപകരണങ്ങളടങ്ങിയ രണ്ടാം കാർഗോ ബോയിംഗ് 747 ഇന്ന് ഇന്ത്യയിൽ നിന്ന് ബെൽഗ്രേഡലേക്ക് വന്നിരിക്കുന്നെന്നും, സെർബിയൻ സർക്കാർ വാങ്ങിയ ഉപകരണങ്ങളുടെ പണം നൽകിയത് യൂറോപ്യൻ യൂണിയനാണെന്നും, ഇവ വേഗത്തിൽ വിതരണം ചെയ്യുമെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് യുഎൻഡിപിയുടെ ട്വീറ്റ് ചെയ്തു.
The 2nd cargo Boeing 747 with 90t of medical protective equipment landed from India to Belgrade today. The transportation of valuable supplies purchased by @SerbianGov has been fully funded by the #EU while @UNDPSerbia organized the flight & ensured the fastest possible delivery. pic.twitter.com/pMZqV7dwTg
— UNDP in Serbia (@UNDPSerbia) March 29, 2020
90 ടൺ മെഡിക്കൽ ഉപകരണങ്ങളിൽ രോഗികളുമായി അടുത്തിടപഴകുന്നവർക്ക് ആവശ്യമായ 50 ടൺ സർജിക്കൽ ഗ്ലൗസുകൾ, മാസ്‌കുകൾ, കവറുകളും എന്നിവയും ഉണ്ടായിരുന്നു. കൂടാതെ 35 ലക്ഷം അണുവിമുക്തമായ സർജിക്കൽ ഗ്ലാസുകൾ മാർച്ച് 29ന് കയറ്റുമതി ചെയ്തതായി കൊച്ചി വിമാനത്താവളത്തിലെ വക്താവ് അറിയിച്ചു.
അതേസമയം, സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് രംഗത്തെത്തി. 'പ്രധാനമന്ത്രി എന്താണ് സംഭവിക്കുന്നത്? മുൻനിര ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ സംരക്ഷണ ഉപകരണങ്ങളില്ലാതെ പാടുപെടുകയാണ്. ഇത് തെറ്റായ നടപടിയാണ്' -മനീഷ് തീവാരി ട്വീറ്റ് ചെയ്തു.
What is this happening Mr Prime Minister @narendramodi ? While Frontline Indian Health workers are struggling for protective equipment we are supplying Serbia.@airindiain to fly out Germans & 90 Tonnes of Protective Medical Equipment to Serbia. Are we nuts ? This is CRIMINAL. https://t.co/JY4ixlnJkz
— Manish Tewari (@ManishTewari) April 1, 2020
സംരക്ഷണ ഉപകരണങ്ങളില്ലാതെ ജോലി ചെയ്യുന്നതിനിടെ കൊറോണ വൈറസ് രോഗികളുമായി സമ്പർക്കം പുലർത്തിയതിന് രാജ്യത്തുടനീളം നൂറോളം ഡോക്ടർമാരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. നിരവധി പേർ വൈറസ് ബാധിച്ചു. ഈ സാഹചര്യത്തിലാണ് സെർബിയയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നത്.