മഹാരാഷ്‌ട്ര: നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത വിദേശ പൗരന്മാരെ ഒളിപ്പിച്ച രണ്ട് പളളി ഭാരവാഹികൾ അറസ്റ്റിൽ. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഒത്തുചേരലുകളും മതസമ്മേളനങ്ങളും വിലക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് നിസാമുദ്ദീനിൽ മതസമ്മേളനം നടത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധി പേരാണ് ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തത്. ഇതിൽ ഉൾപ്പെട്ട 10 വിദേശ പൗരന്മാരെ ഒളിപ്പിച്ചതിനാണ് മഹാരാഷ്‌ട്ര പോലീസ് രണ്ട് പളളി ഭാരവാഹികളെ അറസ്റ്റ് ചെയ്തത്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 10 വിദേശ പൗരമാർ പളളിക്ക് അകത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പളളിയിൽ പരിശോധന നടത്തിയതെന്നും, തുടർന്ന് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 10 പേരെ പളളിക്ക് ഉളളിൽ നിന്നും കണ്ടെത്തിയെന്നും അഹമദ്ദ് നഗർ എസ് പി സാഗർ പട്ടേൽ പറഞ്ഞു. ഇവരെ ഒളിപ്പിച്ചു വച്ചതിനാണ് പളളി ഭാരവാഹികൾക്ക് എതിരെ പോലീസ് കേസെടുത്തത്. കേരളത്തില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തത് എന്നാണ് അറിയുന്നത്. ഇതിന്‍റെ കൃത്യമായ കണക്കെടുക്കെടുത്ത് വരികെയാണ് അധികൃതർ.