സുനിൽ ഗുപ്ത ആഗ്രയിലെ ഒരു ടൂർ സ്ഥാപനം നടത്തിവരികയാണ്. 2019 ൽ 10 ദശലക്ഷം ആളുകൾ താജ്മഹൽ സന്ദർശനത്തിന് എത്തിയിരുന്നു.എന്നാൽ ഈ വർഷം ഫെബ്രുവരിയോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. സുനിലിന്റെ സ്ഥാപനത്തിലെ 145 ജോലിക്കാർ ലോക്ക് ഡൗണിനെ തുടർന്ന് ഇപ്പോൾ വീടുകളിലാണ്. സുനിലിന്റെ 80 കമ്പനി കാറുകളും 36 കോച്ചുകളും ഇപ്പോൾ പൊടിപിടിച്ചു കിടക്കുകയാണ്. വരുന്ന സെപ്റ്റംബർ വരെ വിനോദ സഞ്ചാരികൾ വന്നില്ലെങ്കിൽ താൻ ആറ് മാസം വരുമാനമില്ലാതെ ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ടി വരുമെന്നും സുനിൽ ഗുപ്ത പറഞ്ഞു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 136 ദശലക്ഷം തൊഴിലുകൾ ഇല്ലാതെയാകുമെന്ന് റിപ്പോർട്ട്. സ്ഥിര ശമ്പളം ഇല്ലാത്തവർക്കും കരാർ തൊഴിലാളികൾ അല്ലാത്തവർക്കും ജോലി നഷ്‌ടപ്പെടും.
ട്രാവൽ ബ്യൂറോ വലിയ സ്ഥാപനമായതിനാൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ സുനിലിന് സാധിക്കും. എന്നാൽ സാധാരണക്കാരായ ചെറുകിട വ്യാസായികൾക്ക് സാധിക്കില്ലെന്നും സുനിൽ ഗുപിത ഓർമപ്പെടുത്തി. ടൂറിസം മേഖലയിൽ സ്ഥിര ശമ്പളം ഇല്ലാത്തവരും കരാർ തൊഴിലാളികൾ അല്ലാത്തവരുമായ നിരവധി ആളുകളുണ്ട്. അവരുടെ എല്ലാം തൊഴിൽ നഷ്‌ടമായേക്കാം. ഒക്ടോബറിനു ശേഷവും ഈ സ്ഥിതി തുടർന്നാൽ സി.ഐ.ഐ യുടെ കണക്ക് പ്രകാരം 20 ദശലക്ഷം തൊഴിൽ നഷ്‌ടമാകും. ടൂറിസം മേഖലയിൽ മാത്രമല്ല, മറ്റു തൊഴിൽ മേഖലകളെയും കൊറോണ വൈറസ് വ്യാപനം വലിയ രീതിൽ ബാധിക്കുമെന്നും നാഷണൽ സാമ്പിൾ സർവ്വേ നടത്തിയ റിപ്പോർട്ടിൽ പറയുന്നു.