ന്യൂഡൽഹി :കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ ഡൽഹി സർക്കാരും പൊലീസും വീഴ്ച വരുത്തിയതാണ് നിസാമുദ്ദീനിൽ ആയിരത്തിലേറെ പേർ രോഗബാധിതരാകാൻ കാരണമായത്.
സമ്മേളനവുമായി ബന്ധപ്പെട്ട് 824 വിദേശ പൗരൻമാർ ഡൽഹിയിൽ എത്തിയതായി മാർച്ച് 21 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡൽഹി സർക്കാരിനെയും പൊലീസിനെയും വിവരം അറിയിച്ചിരുന്നു. എന്നാൽ ഡൽഹി സർക്കാർ ഇത് സംബന്ധിച്ച് നടപടിയെടുക്കാൻ തയ്യാറായില്ല.മലേഷ്യ,തായ്‌ലാന്റ, ബംഗ്ലാദേശ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നും ഉളള വിദേശ പൗരൻമാരാണ് നിസാമുദ്ദീൻ സമ്മേളനത്തിൽ എത്തിചേർന്നിരുന്നത്. 824 വിദേശ പൗരൻമാരെയും കണ്ടെത്തി പരിശോധന നടത്തി നിരീക്ഷണത്തിലാക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നത്. എന്നാൽ ഡൽഹി സർക്കാർ ഇത് സംബന്ധിച്ച് നടപടിയെടുക്കാൻ കാണിച്ച അലംഭാവമാണ് വൈറസ് കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാൻ കാരണമായത്. നിരവധി ആളുകളായിരുന്നു അന്ന് നിസാമുദ്ദീനിൽ ഉണ്ടായിരുന്നത്. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് ഇപ്പോൾ അധികൃതരുടെ ശ്രമം. അതേസമയം വൈറസ് വ്യാപനം തടയുന്നതിൽ വീഴ്ച വരുത്തിയ ഡൽഹി സർക്കാരിനെതിരെ വലിയ രീതിയിലുളള വിമർശനങ്ങൾ ഉയർന്ന് വരികയാണ്.