ബൈസ് റ്റാൻഡേഴ്സ് ശ്രദ്ധിക്കാൻ
1 രോഗി ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്നും പോഷക ഗുണമുള്ള
ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറപ്പാക്കണം
2 രോഗിയുടെ മുറിയിൽ നിൽക്കുമ്പോൾ മെഡിക്കൽ മാസ്ക് ധരിക്കുക.മാസ്ക് ഉപയോഗിക്കുന്ന സമയത്ത്
അതിന്റെ മുൻ വശത്തോ മുഖത്തോ തൊടാതിരിക്കുക
3 ഇടയ്ക്കിടയ്ക്ക് വെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കൈ കഴുക്കുക.സോപ്പില്ലെങ്കിൽ ഹാൻഡ് റമ്പ് ഉപയോഗിക്കുക പ്രത്യേകിച്ച് രോഗിയുമായി ഏത് തരത്തിലുള്ള സമ്പർക്കമോ അവർ ഉപയോഗിക്കുന്ന വസ്തുകളിൽ തൊടുക്കുകയും ചെയ്താൽ.
ആഹാരം കഴിക്കുന്നതിന് മുൻപും ടോയിലറ്റിൽ പോയ ശേഷവും കൈ വൃത്തിയായി കഴുക്കുക
4 രോഗിക്ക് ഒരേ പാത്രത്തിൽ തന്നെ ഭക്ഷണം നൽക്കുക.അവർക്ക് മാത്രമായി ചായ കപ്പും വെള്ള കുപ്പിയും കിടക്ക വിരുപ്പും തലയണ ഉറയും ടൗവലും സോപ്പും ഉപയോഗിക്കുക
5 രോഗി സ്ഥിരമായി സ്പർശിക്കുന്ന സ്ഥലങ്ങൾ എന്നും അണുനാശക ദ്രാവകം കൊണ്ട് വൃത്തിയാക്കുക
6 രോഗിക്ക് ശ്വാസ തടസ്സമോ മറ്റോ വരുകയാണെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക
വിവരശേഖരണം - ലോകാരോഗ്യ സംഘടന