ആലപ്പുഴ: ദിവസങ്ങൾക്ക് ശേഷം ആലപ്പുഴയിൽ പൊന്തുവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് കോളടിച്ചു. കിട്ടിയ മത്തിയെല്ലാം ഒറ്റയടിക്ക് വിറ്റുപോയി. 250 രൂപയ്ക്ക് മുകളിലാണ് വിലയെങ്കിലും നാട്ടുകാർ എതിർപ്പ് കാട്ടിയില്ല. ദിവസങ്ങളായി വള്ളങ്ങൾ കരയ്ക്കിരുന്നതിനാൽ, പ്രാദേശിക മേഖലയിൽ മത്സ്യ ക്ഷാമം നേരിട്ടിരുന്നു.
പൊന്ത് വള്ളത്തിൽ തനിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. പുലർച്ചെ കടലിൽ പോയി വല നീട്ടുകയും രാവിലെ മത്സ്യബന്ധം കഴിഞ്ഞ് തിരിച്ചെത്തുകയുമാണ് ചെയ്യുന്നത്. വീട്ടാവശ്യത്തിനുള്ളത് എടുത്ത ശേഷം ബാക്കിയുള്ള മീനാണ് വില്ക്കുന്നത്. ചൂട് കൂടിയതിനാൽ മത്സ്യങ്ങൾ കുറവാണെന്ന് തൊഴിലാളികൾ പറയുന്നു.