
വാഷിംഗ്‌ടൺ ഡി.സി: ലോക പ്രശ്ത ഊർജ്ജതന്ത്രഞ്ജനും നോബൽ പുരസ്കാര ജേതാവുമായ ഫിലിപ്പ് വാറൻ ആൻഡേഴ്സൻ വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചു. 96 വയസായിരുന്നു.1949ൽ ഹാർവാഡിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫിലിപ്പ് കുറച്ച് നാൾ ബെൽ ടെലിഫോൺ ലബോറട്ടറിൽ ജോലി ചെയ്തു. പിന്നീട് പ്രിൻസ്റ്റൻ, കേംബ്രിഡ്ജ് എന്നീ സർവകലാശാലകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. ഊർജജ തന്ത്രത്തിലെ കണ്ടൻസഡ് മാറ്റർ എന്ന ശാഖയിലായിരുന്നു ഫിലിപ്പ് വൈദഗ്ദ്ധ്യം തെളിയിച്ചത്. ക്രമരഹിതമായ ഇലക്ട്രോണിക് ഘടനയെക്കുറിച്ചുള്ള സൈദ്ധാന്തിക ഗവേഷണത്തിനാണ് അദ്ദേഹത്തിന് 1977ൽ നോബൽ പുരസ്കാരം ലഭിച്ചത്.