beverages

കോഴിക്കോട്: ഡോക്ടറുടെ കുറിപ്പടി നൽകി എക്സൈസ് വകുപ്പിന്റെ പാസ് ലഭിക്കുന്നവർക്ക് മദ്യം നല്‍കാനുള്ള സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മദ്യപൻമാരുടെ മദ്യാസക്തി പൊറുക്കാവുന്നതേയുള്ളൂ. എന്നാൽ സർക്കാരിന്റെ മദ്യാസക്തി അരോചകം തന്നെയെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഇവിടെ ഇപ്പോൾ മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും ഡോക്ടർ കുറിപ്പുകൊടുക്കണം. എന്തു ധാർമ്മികതയാണ് ഈ സർക്കാരിനുള്ളത്. ഫുഡ് ആൻഡ് ബിവറേജ് എന്നു പറഞ്ഞാൽ ഭക്ഷണവും മദ്യവും എന്ന് വ്യാഖ്യാനിക്കുന്ന മുഖ്യനിൽ നിന്നെന്തു നന്മയാണ് നാം പ്രതീക്ഷിക്കേണ്ടതെന്നും കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

മദ്യപൻമാരുടെ മദ്യാസക്തി പൊറുക്കാവുന്നതേയുള്ളൂ. എന്നാൽ സർക്കാരിന്റെ മദ്യാസക്തി അരോചകം തന്നെ. മദ്യാസക്തരെ ചികിത്സിക്കണം. മരുന്നു കൊടുക്കണം. കൗൺസിലിംഗ് വേണം. മരുന്നായി ചിലപ്പോൾ മദ്യവും വേണ്ടിവരും. ഇവിടെ ഇപ്പോൾ മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും ഡോക്‌ടർ കുറിപ്പുകൊടുക്കണം. എന്തു ധാർമ്മികതയാണ് ഈ സർക്കാരിനുള്ളത്? ഫുഡ് ആന്റ് ബെവറേജ് എന്നു പറഞ്ഞാൽ ഭക്ഷണവും മദ്യവും എന്ന് വ്യാഖ്യാനിക്കുന്ന മുഖ്യനിൽ നിന്നെന്തു നന്മയാണ് നാം പ്രതീക്ഷിക്കേണ്ടത്?