എത്തിയോസിനും കൊറോള ഓൾട്ടിസിനും വിടനൽകി ടൊയോട്ട
കൊച്ചി: കൊവിഡ് 19, ലോക്ക്ഡൗൺ എന്നിവ സൃഷ്‌ടിച്ച സമ്പദ് ആഘാതവും ഫാക്‌ടറികൾ അടച്ചുപൂട്ടേണ്ടി വന്നതുമൂലവും കഴിഞ്ഞമാസത്തെ ആഭ്യന്തര വാഹന വില്പന താറുമാറായി. മാരുതി സുസുക്കി 47 ശതമാനവും ഹ്യുണ്ടായ് 47.21 ശതമാനവും മഹീന്ദ്ര 88 ശതമാനവും ടാറ്രാ മോട്ടോഴ്‌സ് 68 ശതമാനവും ടൊയോട്ട 59 ശതമാനവും നഷ്‌ടം കുറിച്ചു. വാണിജ്യ വാഹന കമ്പനികളായ അശോക് ലെയ്‌ലാൻഡ് 90 ശതമാനവും വോൾവോ-ഐഷർ 82.7 ശതമാനവും എസ്‌കോർട്‌സ് 54.3 ശതമാനവും നഷ്‌ടം രേഖപ്പെടുത്തി. അതേസമയം, എത്തിയോസ്, കൊറോള ഓൾട്ടിസ് എന്നിവയുടെ ഇന്ത്യയിലെ ഉത്‌പാദനവും വിതരണവും ടൊയോട്ട അവസാനിപ്പിച്ചു.