small-savings

കൊച്ചി: സാധാരണക്കാർക്ക് വലിയ തിരിച്ചടിയുമായി കേന്ദ്രസർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുത്തനെ കുറച്ചതിന് പിന്നിൽ ബാങ്കുകളും റിസർവ് ബാങ്കും ചെലുത്തിയ ശക്തമായ സമ്മർദ്ദം. റിസർവ് ബാങ്ക് തുടർച്ചയായി മുഖ്യപലിശ നിരക്ക് താഴ്‌ത്തിയതുമൂലം വാണിജ്യ ബാങ്കുകൾക്ക് നിക്ഷേപങ്ങളുടെ പലിശയും കുറയ്ക്കേണ്ടി വന്നിരുന്നു.

ഇതോടെ, ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളിൽ (എഫ്.ഡി) നിന്ന് ഉപഭോക്താക്കൾക്ക് കിട്ടുന്ന പലിശനിരക്ക് ശരാശരി ആറു ശതമാനമായി കുറഞ്ഞു. എസ്.ബി.ഐയുടെ പുതുക്കിയ പലിശനിരക്ക് 3.5 മുതൽ 5.7 ശതമാനം വരെയാണ്. എന്നാൽ, ഒരു വർഷത്തിലേറെയായി മാറാതെ നിന്ന ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ 8.7 ശതമാനം വരെയായിരുന്നു. ഇതോടെ, ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ അനാകർഷകമായി. ഉപഭോക്താക്കൾ ബാങ്കുകളെ വിട്ട് ചെറുകിട സമ്പാദ്യ പദ്ധതികളിലേക്ക് ചേക്കേറാൻ തുടങ്ങി.

ഇതോടെയാണ്, ഇവയുടെ പലിശയും കുറയ്ക്കണമെന്ന് ബാങ്കുകളും റിസർവ് ബാങ്കും ആവശ്യപ്പെട്ടത്. ത്രൈമാസ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ പരിഷ്കരിക്കുന്നത്. ഏപ്രിൽ-ജൂൺ പാദത്തിലെ പലിശയാണ് കഴിഞ്ഞദിവസം കേന്ദ്രം 1.4 ശതമാനം വരെ കുറച്ചത്.

വലിയ തിരിച്ചടി

സാധാരണക്കാർ, കർഷകർ, സ്ത്രീകൾ, ഇടത്തരം വരുമാനക്കാർ, വിശ്രമ ജീവിതം നയിക്കുന്നവർ എന്നിവർക്ക് കനത്ത തിരിച്ചടിയാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കുറച്ച കേന്ദ്ര നടപടി.

പുതുക്കിയ നിരക്ക്

(2020 ഏപ്രിൽ-ജൂൺ,ബ്രായ്ക്കറ്രിൽ പലിശയിലെ കുറവ്)

 പോസ്റ്ര് ഓഫീസ് ടേം നിക്ഷേപം

 പബ്ളിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) : 7.1% (0.8%)

 കർഷകർക്കായുള്ള കിസാൻ വികാസ് പത്ര : 6.9% (0.7%)

 പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി യോജന : 7.6% (0.8%)

 മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്കീം : 7.4% (1.2%)

 നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്ര് : 6.8% (1.1%)