റോം: കൊറോണ ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 9 ലക്ഷം കടന്നു. ഇതുവരെ 9,11,541 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ഏറ്റവും പുതിയ കണക്കുകൾ. 45,532 പേരാണ് ഇതുവരെ മരിച്ചത്. ഇതുവരെ രോഗവിമുക്തരായവര്‍ 190,901 ആണ്.
ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത് . 13,155 പേർ. ഇന്നുമാത്രം 727 പേർ മരിച്ചു. രോഗബാധിതരുടെ എണ്ണം 1,10,574 ആയി. സ്‌പെയിനിൽ ഇതുവരെ മരിച്ചത് 9,053 പേരാണ്. ഇന്ന് മാത്രം 589 പേർ മരിച്ചു. രോഗികളുടെ എണ്ണം ഒരുലക്ഷം കഴിഞ്ഞു.
രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടായത് അമേരിക്കയിലാണ്. രോഗികളുടെ എണ്ണം രണ്ടുലക്ഷം കഴിഞ്ഞു. ഇതുവരെ 4,516 പേർ മരിച്ചു. ഫ്രാൻസ് 3,523, ചൈന 3,312, ജർമ്മനി 848, ഇറാൻ 3,036, യുകെ 2,352, നെതർലന്റ് 1,173 പേരുമാണ് മരിച്ചത്.