ദോഹ: കെറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ സ്വകാര്യമേഖല ജീവനക്കാർ പുതിയ നിർദേശങ്ങൾ പാലിക്കണം. ഏപ്രിൽ രണ്ടു മുതൽ സ്വകാര്യമേഖല ജീവനക്കാർ വീട്ടിലിരുന്നു ജോലി ചെയ്യണം. ക്ഷ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ഫാർമസികൾ, ഡെലിവറി ഓർഡറുകൾ സ്വീകരിക്കുന്ന റെസ്‌റ്റോറന്റുകൾ എന്നിവ ഒഴികെ 80 ശതമാനം സ്വകാര്യ മേഖലാ ജീവനക്കാർക്കും പുതിയ നിർദേശം ബാധകമാണ്.
ഖത്തർ മന്ത്രിസഭയുടേതാണ് തീരുമാനം. ബസുകളിൽ കൊണ്ടുപോകുന്നതൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണം പകുതിയായി കുറയ്‌ക്കണം.
വാണിജ്യ വ്യവസായ മന്ത്രാലയവുമായി ആലോചിച്ച് ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കേണ്ട മറ്റ് മേഖലകൾ ഏതൊക്കെയെന്ന് പിന്നീട് തീമാനിക്കും. ഹോം ക്ലീനിങ് സേവനം നിർത്തി വയ്‌ക്കാനും തീരുമാനമായിട്ടുണ്ട്.