സങ്കടക്കാഴ്ച...കാമറ കണ്ണിലൂടെ കണ്ണൊന്നു നനഞ്ഞു..., കൊറോണയുടെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണായതിനാൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് നടന്ന് നീങ്ങുന്നതിനിടയിലാണ് കണ്ണ് നനയുന്ന ആ കാഴ്ച. പെട്ടെന്ന് സഞ്ചി പൊട്ടി അരി റോഡിൽ വീണു. ഗാന്ധി നഗറിലെ റേഷൻ കടയിൽ നിന്ന് സാധനം വാങ്ങി മടങ്ങുകയായിരുന്നു സുനിതയും ഷാജിയും. നാല് വർഷങ്ങൾക്ക് മുമ്പ് ജോലിക്ക് പോകുന്നതിനിടയിൽ മെമു ട്രെയിൻ തട്ടി ഇടത് കൈ നഷ്ടപ്പെട്ട് ജോലിക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഷാജി. സുനിത ക്ളീനിംഗ് ജോലികൾക്ക് പോയാണ് കുടുംബം കഴിയുന്നത്. എറണാകുളം ഗാന്ധി നഗറിൽ നിന്നുള്ള കാഴ്ച