ആടുജീവിതം എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ഡി.ജി.പി ടി.പി സെൻകുമാർ രംഗത്ത്. അനധികൃതമായി ഒരു രാജ്യത്ത് തങ്ങാൻ പറ്റില്ലെന്ന് ഇതോടുകൂടി പൃഥ്വിരാജിന് മനസിലായെന്ന് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ജോർദാനിൽ സി.എ.എ ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ? എന്നിങ്ങനെയും പരിഹാസരൂപേണെ സെൻകുമാർ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ജോർദാനിൽ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായി... "അനധികൃതമായി ഒരു രാജ്യത്ത് തങ്ങാൻ പറ്റില്ലെന്ന്......"!!
അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല. ജോർദാനിൽ CAA ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ?
കൂട്ടത്തിൽ ഒരു ലേഡി CAA നടപ്പാക്കിയാൽ മതം മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു...എന്തായി..??
ഇപ്പോഴും ഭാരതം, സനാതന ധർമം എന്നിവ നശിക്കാതെ ഉള്ളതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായിട്ടും നിങ്ങൾ രക്ഷപ്പെടുന്നു'.