കൊച്ചി: ജി.എസ്.ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ പ്രമുഖ സ്മാർട്ഫോൺ കമ്പനികളെല്ലാം മോഡലുകളുടെ വില കൂട്ടി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം, നിർമ്മാണ സാമഗ്രികളുടെ ഇറക്കുമതിച്ചെലവ് കൂടിയതും ഫോൺ വില കൂട്ടാൻ കാരണമായിട്ടുണ്ട്. പുതുക്കിയ വില ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്നു.
വില വർദ്ധന ഇങ്ങനെ:
സാംസംഗ് : ₹6,000 വരെ
ആപ്പിൾ ഐഫോൺ : 5%
വിവോ : ₹2,000 വരെ
ഷവോമി, ഓപ്പോ, റിയൽമി എന്നിവയും വില കൂട്ടിയിട്ടുണ്ട്.
''രൂപയുടെ മൂല്യം വളരെയേറെ ഇടിഞ്ഞു. ഇതും ജി.എസ്.ടി വർദ്ധനയും ലാഭത്തെ ബാധിച്ചിരിക്കുന്നു. മോഡലുകളെ വില കൂട്ടാതെ പറ്റില്ലെന്ന സ്ഥിതിയാണ്"",
മനു ജെയിൻ,
ഷവോമി ഇന്ത്യ ഹെഡ്
ഐഫോൺ എസ്.ഇ 2 എത്തും
കൊവിഡ്-19 ആപ്പിൾ ഐഫോണിന്റെ പുത്തൻ പതിപ്പായ എസ്.ഇ 2യുടെ ലോഞ്ചിംഗിനെ ബാധിക്കുമെന്ന് തോന്നുന്നില്ല. ഏപ്രിൽ 15നകം തന്നെ ഫോൺ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിൾ. 4.7 ഇഞ്ച്, 5.4 ഇഞ്ച് സ്ക്രീൻ ശ്രേണികൾ ഐഫോൺ എസ്.ഇ 2നുണ്ടാകുമെന്നാണ് സൂചന.