kaumudy-news-headlines

1. കൊവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്ത് 77 പേര്‍ ആശുപത്രിയില്‍ എന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് കൊറോണ കെയര്‍ സെന്റര്‍റില്‍ 626 പേര്‍ ഉണ്ട്. തിരുവനന്തപുരത്ത് 18,058 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടെന്ന മന്ത്രി. തിരുവനന്തപുരത്ത് പോത്തന്‍ കോട് മരിച്ച ആളുടെ ബന്ധുക്കളുടെ സ്രവം പരിശോധനയ്ക്ക് അയച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എസ്.കെ ആശുപത്രിയില്‍ നഴ്സ് മാരെ പിരിച്ച് വിട്ട നടപടിയില്‍ പ്രതികരിച്ചും മന്ത്രി. ലാഭം നോക്കി പണി എടുപ്പിക്കേണ്ട സമയം ഇതല്ലെന്നും മന്ത്രി. തൊഴിലാളികളെ പട്ടിണിക്ക് ഇടുന്ന നടപടി അംഗീകരിക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു. പോത്തന്‍ കോട്ട് ഏര്‍പ്പെടുത്തിയി നിയന്ത്രണങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. പോത്തന്‍ കോട് കൊറോണ നിരീക്ഷണത്തല്‍ കഴിഞ്ഞ വനിതയെ ഒറ്റപ്പെടുത്തിയ സംഭവം ദൗര്‍ഭാഗ്യകരം എന്ന് മന്ത്രി കടകം പള്ളി. പോത്തന്‍ കോട്ടെ പരാതിക്കാരിയായ വനിതയ്ക്ക് ഉടന്‍ സഹായം എത്തിക്കും എന്നും മന്ത്രി കടകം പള്ളി പറഞ്ഞു. റേഷന്‍ കടകളും തുറക്കേണ്ടന്ന തെറ്റായ ഉത്തരവ് തിരുവനന്തപുര ജില്ലാ കളക്ടര്‍ നല്‍കി എന്നും മന്ത്രി കുറ്റപ്പെടുത്തി.


2.കേരളത്തിന്റെ പ്രതിഷേധത്തില്‍ അയവില്ലാതെ കര്‍ണാടക. അതിര്‍ത്തി തുറക്കാന്‍ വിസമ്മതിച്ച് വീണ്ടും കര്‍ണാടക. അതിര്‍ത്തി റോഡുകള്‍ തുറക്കണം എന്നും ചികിത്സാ ആവശ്യങ്ങള്‍ക്ക് എത്തുന്നവരെ തടയരുത് എന്നുമാണ് കേരള ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടത് . കൂടുതല്‍ ജീവന്‍ പൊലിയുന്ന സാചര്യം ഉണ്ടാകരുത് എന്നും കോടതി പറഞ്ഞു. എന്നാല്‍ പ്രശ്നം പരിഹാരം ഇതുവരെ ആയിട്ടില്ല. രോഗികള്‍ അടക്കം നിരവധി പേരാണ് ഇതുമൂലം വലയുന്നത്. ഇന്നലെ വരെ മാത്രം ഏഴ് പേര്‍ കാസര്‍കോട് ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ആംബുലന്‍സുകള്‍ പോലും കടത്തിവിടാന്‍ ഇപ്പോഴും കര്ണാടക തയ്യാറായിട്ടില്ല. കൊവിഡ് വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയില്‍ ആണ് ഇത് മൂലം കാസര്‍കോട്ട് ഉണ്ടായിട്ടുള്ളത്.
3. അതിര്‍ത്തി അടച്ച കര്‍ണാടകത്തിന് എതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇത് നാളെ കോടതി പരിഗണിക്കും. അതിര്‍ത്തി തുറക്കണം എന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ ഒരു ഡോക്ടറെ അതിര്‍ത്തിയില്‍ നിയമിച്ച് ഇരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നും വരുന്ന ഗുരുതര അവസ്ഥയിലുള്ള രോഗികളുടെ ആരോഗ്യ സ്ഥിതി നോക്കിയ ശേഷം സംസ്ഥാനത്തേക്ക് കടത്തിവിടാന്‍ ആയിരുന്നു ഇത്. നില അതീവ ഗുരുതരം ആണെങ്കില്‍ മാത്രമേ കടത്തി വിടു എന്നാണ് കര്‍ണാടകയുടെ തീരുമാനം. ഇന്ന് ഇതുവരെയും ആരെയും മംഗലാപുരത്തേക്ക് കടത്തി വിട്ടിട്ടില്ല. അതേസമയം കേരള ഹൈക്കോടതി വിധിക്ക് എതിരെ ഉടന്‍ കോടതിയെ കര്‍ണാടകം സമീപിക്കില്ല എന്നാണ് സൂചന. വിധി അറിഞ്ഞ ഷേഷം തുടര്‍ നടപടി എന്ന ആലോചന ആണ് കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉള്ളത് എന്നാണ് വിവരം. അതേ സമയം കാസര്‍കോട് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക സത്യാവാങ് മൂലം നല്‍കാന്‍ ഇടയുണ്ടെന്നാണ് അറിയ്യുന്നത് .
4. ലോകത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരണം 47,000 പിന്നിട്ടു. രോഗം ബാധിച്ചവരുടെ എണ്ണം പത്തു ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ മാത്രം ഇവിടെ 1046 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5,099 ആയി. ഇറ്റലിയില്‍ 13,155 പേര്‍ രോഗം ബാധിച്ച് മരിച്ചു. സ്‌പെയിനില്‍ മരണം 9000 കടന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു