പത്തനംതിട്ട: കൊവിഡ് 19 വൈറസിന്റെ ആക്രമണത്തിൽ ലോകം മുഴുവനും വിറങ്ങലിച്ചു നിൽക്കുമ്പോൾ, ഒരു വൈറസും തങ്ങൾക്കൊരു 'വിഷയമേ' അല്ലായെന്ന് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ടക്കാരനായ ഒരു തൊണ്ണൂറ്റിമൂന്നുകാരനും ഭാര്യയും. 60 കഴിഞ്ഞവർ പോലും വളരെയധികം സൂക്ഷിക്കേണ്ട സാഹചര്യത്തിൽ അത്ഭുതകരമായി കോവിഡിനെ തോൽപ്പിച്ചിരിക്കുകയാണ് തോമസ് എബ്രഹാമും ഭാര്യ 88കാരി മറിയാമ്മയും.
റാന്നിയിൽ നല്ലൊരു കർഷകനായ തോമസ് മാത്യുവിന് ഇറ്റലിയിൽ നിന്നെത്തിയ മകനിൽ നിന്നാണ് കൊവിഡ് പകർന്നത്. 'അച്ചാച്ചന്റെ ജീവിത ശൈലിയോടാണ് കൊവിഡ് തോറ്റു മടങ്ങിയതെന്ന് കൊച്ചുമകൻ റിജോ മോൻസി പറയുന്നു. മദ്യപിക്കില്ല, പുകലിക്കില്ല. പഴംകഞ്ഞി, കപ്പ, ചക്ക വർഗങ്ങൾ എന്നിവയാണ് അച്ചാച്ചന് ഏറെ ഇഷ്‌ടം. ജിമ്മിൽ പോയില്ലെങ്കിലും സിക്‌സ് പാക്കിന് ഉടമ. ഈ പ്രായത്തിലും കൊവിഡ് 19 എന്ന മഹാമാരിയെ അതിജീവിക്കാൻ അവരിരുവർക്കും കഴിഞ്ഞുവെന്നത് ശരിക്കും ഒരു അത്ഭുതം തന്നെയാണ് '-റിജോ കൂട്ടിച്ചേർത്തു.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിൽ പ്രത്യേക പരിചരണത്തിലായിരുന്നു തോമസ് എബ്രഹാമും മറിയാമ്മയും. 'ആഗസ്‌റ്റിലാണ് നാട്ടിലേക്ക് വരാനിരുന്നതെങ്കിലും, ഉടനെ കാണണമെന്ന അച്ചാന്റെ ആഗ്രഹം കൊണ്ടാണ് കേരളത്തിലെത്തിയത്. അത് വലിയൊരു ദൈവാനുഗ്രഹമായി. അല്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഇറ്റലിയിൽ കഴിയേണ്ടി വന്നേനെ'-
റിജോ പറഞ്ഞു.