tax

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയുമായി 2019-20 സമ്പദ് വർഷത്തിൽ പ്രത്യക്ഷ നികുതി വരുമാനം ലക്ഷ്യമിട്ടതിനേക്കാൾ 1.45 ലക്ഷം കോടി രൂപ ഇടിഞ്ഞു. 11.70 ലക്ഷം കോടി രൂപ നേടുകയായിരുന്നു ലക്ഷ്യമെങ്കിലും കിട്ടിയത് 10.27 ലക്ഷം കോടി രൂപ മാത്രം. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിന്റെ സൂചനയാണ് കേന്ദ്ര നികുതി വരുമാനത്തിലുണ്ടായ ഇടിവ്.

കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതും കൊവിഡ് - 19 മൂലം വിപണി നേരിട്ട തളർച്ചയും നികുതി വരുമാനത്തെ ബാധിച്ചിട്ടുണ്ട്. മാർച്ച് 31ന് സമാപിച്ച സാമ്പത്തിക വർഷത്തിൽ പ്രത്യക്ഷ നികുതിയിനത്തിൽ ആകെ 12.11 ലക്ഷം കോടി രൂപ കേന്ദ്രം സമാഹരിച്ചിരുന്നു. 1.83 ലക്ഷം കോടി രൂപ റീഫണ്ട് ഇനത്തിൽ ചെലവായതോടെയാണ്, ആകെ സമാഹരണം 10.27 ലക്ഷം കോടി രൂപയായത്.

ഇതിൽ 5.56 ലക്ഷം കോടി രൂപ കോർപ്പറേറ്ര് നികുതിയിനത്തിലും 4.58 ലക്ഷം കോടി രൂപ ആദായ നികുതിയിനത്തിലുമാണ് കിട്ടിയത്. സെക്യൂരിറ്രീസ് ട്രാൻസാക്‌ഷൻ ടാക്‌സ് (എസ്.ടി.ടി) പോലുള്ള നികുതിയിലൂടെ ബാക്കി തുകയും നേടി.

5.3%

കഴിഞ്ഞ സാമ്പത്തിക വർഷം പ്രത്യക്ഷ നികുതി വരുമാനത്തിലുണ്ടായ കുറവ് 5.3 ശതമാനമാണ്. 2008-09ൽ ആഗോള സാമ്പത്തികമാന്ദ്യ പശ്‌ചാത്തലത്തിൽ കുറിച്ച 7.5 ശതമാനം ഇടിവിന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണിത്.

പ്രത്യക്ഷ നികുതി സമാഹരണം

(തുക ലക്ഷം കോടിയിൽ)

 2015-16

 2016-17

 2017-18

 2018-19

 2019-20