covid-bcg
covid bsg

@ പ്രതീക്ഷയുണ്ടെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ

ന്യൂഡൽഹി: ഇന്ത്യയിൽ നവജാത ശിശുക്കൾക്ക് ക്ഷയരോഗ പ്രതിരോധത്തിന് നൽകുന്ന നിർബന്ധ കുത്തിവയ്‌പായ ബി.സി.ജി വാക്സിൻ കാരണമാണ് അമേരിക്കയെയും യൂറോപ്പിനെയും പോലെ ഇവിടെ കൊവിഡ് 19 ഇവിടെ പടർന്നു പിടിക്കാത്തതെന്ന് യു. എസ് ശാസ്ത്രജ്ഞർ.

പഠനത്തിലെ ഈ കണ്ടെത്തലിൽ പ്രതീക്ഷയുണ്ടെന്നും ബി.സി.ജി വാക്‌സിൻ കൊവിഡിനെ ചെറുക്കും എന്ന് ഇനി തെളിയിക്കേണ്ടതാണെന്നും ഇന്ത്യൻ ശാസ്ത്രജ്ഞർ പറയുന്നു.

ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ബയോമെഡിക്കൽ സയൻസസ് അസിസ്റ്റന്റ് പ്രൊഫസർ ഗോൺസാലോ ഒതാസുവിന്റെ സംഘമാണ് പഠനം നടത്തിയത്.

സാർസ് വൈറസിനെതിരെ ബി. സി. ജി വാക്സിൻ വളരെ ഫലപ്രദമായിരുന്നു എന്നതാണ് പ്രതീക്ഷ നൽകുന്നത്. സാർസ് അണുബാധ ഭേദമാക്കിയില്ലെങ്കിലും രോഗത്തിന്റെ തീവ്രത വളരെയധികം കുറയ്കാൻ ബി. സി. ജിക്ക് കഴിഞ്ഞുവെന്ന് പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ ശാസ്‌ത്രജ്ഞ മോണിക്ക ഗുലാത്തി പറഞ്ഞു. കൊവിഡ് വൈറസിനെ പോലെ കൊറോണ കുടുംബത്തിൽ പെട്ടതാണ് സാർസ് വൈറസും. അതും പ്രതീക്ഷ നൽകുന്നു. ടി. ബി. വാക്‌സിൻ കൊവിഡ് വൈറസിനെതിരെ എങ്ങനെ പ്രവർത്തിക്കുമെന്ന് പരീക്ഷിച്ച് അറിയണമെന്ന് ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജി ഡയറക്ടർ രാകേഷ് മിശ്ര പറഞ്ഞു.

വാക്സിനേഷൻ നയം

#ബി. സി. ജി വാക്സിനേഷൻ ദേശീയ ആരോഗ്യ നയമായി സ്വീകരിച്ചിട്ടുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് രൂക്ഷമല്ലെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

# അമേരിക്ക,​ ഇറ്റലി,​ നെതർ

ലൻഡ്സ് തുടങ്ങിയ സമ്പന്ന രാജ്യങ്ങൾക്ക് ഇങ്ങനെയൊരു വാക്‌സിനേഷൻ നയം ഇല്ല.

# ഈ രാജ്യങ്ങളിലെല്ലാം ആയിരങ്ങളെ കൊന്നൊടുക്കി കൊവിഡ് മാരകമായി പടരുകയാണ്.

# ലോകത്ത് നിന്ന് ക്ഷയം ഏതാണ്ട് അപ്രത്യക്ഷമായതോടെ സമ്പന്നരാജ്യങ്ങൾ ബി. സി. ജി വാക്സിനേഷൻ ഉപേക്ഷിക്കുകയായിരുന്നു.

ബി. സി. ജി വാക്സിനേഷൻ

@ലോകത്തെ ഏറ്റവും വലിയ ക്ഷയരോഗ രാജ്യമായിരുന്നു ഇന്ത്യ

@1948ൽ ഇന്ത്യ ബി. സി. ജി ( Bacillus Calmette-Guerin )​ വാക്‌സിനേഷൻ തുടങ്ങി

@കന്നുകാലികളിൽ ക്ഷയം ഉണ്ടാക്കുന്ന മയോ ബാക്‌ടീരിയം ബോവിസ് എന്ന ബാക്ടീരിയയുടെ വീര്യം കുറഞ്ഞ പതിപ്പാണ് വാക്സിനിൽ ഉള്ളത്

@ മനുഷ്യനിൽ ക്ഷയം ഉണ്ടാക്കുന്ന മയോ ബാക്‌ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയയുമായി ഇതിന് സാമ്യമുണ്ട്

@ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്‌സിൻ

@ഒരു നൂറ്റാണ്ടായി വാക്സിൻ നിലവിലുണ്ട്.

@കൊവിഡിന്റേതു പോലുള്ള ശ്വാസ കോശ രോഗലക്ഷണങ്ങൾ ഭേദമാക്കും.

@ഡേറ്റ ലഭ്യമായ 157 രാജ്യങ്ങളിലാണ് സമ്പൂർണ വാക്സിനേഷൻ ഉള്ളത്.

@ 23 രാജ്യങ്ങൾ വാക്സിനേഷൻ നിറുത്തി.