പാട്ന : നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ആളുകളെ കണ്ടെത്താൻ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും തിരച്ചിൽ നടത്തി വരികയാണ്. ഇതിനിടെ ബീഹാറിൽ നിന്ന് പരിശോധനയ്ക്കിടയിൽ 70 വിദേശ മത പ്രഭാഷകരെ കണ്ടെത്തി. നിസാമുദ്ദീൻ സമ്മേളനത്തിൽ ഇവർ പങ്കെടുത്തിട്ടില്ല. എന്നാൽ മറ്റു നിരവധി സ്ഥലങ്ങളിൽ ഈ അടുത്തിടെ ഇവർ യാത്ര ചെയ്തിരുന്നു. ഈ കാരണത്താൽ തന്നെ വൈറസ് ബാധിച്ചിട്ടുണ്ടൊ എന്ന പേടിയിലാണിവർ. ഇവരെ നിരീക്ഷണത്തിലാക്കി. സമ്മേളനത്തിൽ പങ്കെടുത്തിട്ടിലെങ്കിലും ഇവർ തബ്‌ലീഗ് ജമാഅത്തിന്റെ അംഗങ്ങളാണെന്ന് അധികൃതർ പറയുന്നു. ഇതേ സംഘടന തന്നെയാണ് നിസാമുദ്ദീനിൽ ലോക്ക് ഡൗൺ ലംഘിച്ച് മതസമ്മേളനം നടത്തിയത്.
നേരിട്ടും അല്ലാതേയും 9000 പേരാണ് നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ടിട്ടുളളത്. ഇതിൽ 1300 ഓളം വിദേശികളും ഉണ്ട്.. കൊവിഡിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിട്ടുളള പ്രധാന ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് നിസാമുദ്ദീൻ. അതിനാൽ തന്നെ വലിയ രീതിയിലുളള സുരക്ഷാ മുൻകരുതലുകളാണ് ഇവിടെ സ്വീകരിച്ചിട്ടുളളത്. അതേസമയം ബീഹാറിൽ ഇതുവരെ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരണപ്പെടുകയും ചെയ്തു.